കർഷക ആനുകൂല്യങ്ങൾ വേഗത്തിലാക്കാൻ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി: ഈ മാസം തന്നെ കർഷകർ രജിസ്ട്രേഷൻ പൂർത്തിയാക്കണം
Last updated on
May 22nd, 2026 at 11:05 AM .
കേന്ദ്ര സർക്കാരിൻ്റെ എല്ലാവിധ കാർഷിക ആനുകൂല്യങ്ങളും കാലതാമസമില്ലാതെ കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി ഡിജിറ്റൽ തിരിച്ചറിയൽ പദ്ധതിയിൽ സംസ്ഥാനത്തെ മുഴുവൻ കർഷകരും ഈ മാസം തന്നെ രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.