info@krishi.info1800-425-1661
Welcome Guest

Useful Links

കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പു വരുത്താൻ പ്രൊഡക്ടിവ് അലയൻസുമായി "കേര"

Last updated on May 20th, 2026 at 01:56 PM .    

തിരുവനന്തപുരം: കൃഷി വകുപ്പ് ലോകബാങ്കിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര ഫാർമർ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പുവരുത്താനുള്ള നൂതന സ്ക‌ീമായ പ്രൊഡക്ടിവ് അലയൻസിന് തുടക്കമായി. അനേകം ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന പ്രൊഡ്യൂസർ കമ്പനികളെയും (എഫ്.പി.സി) കാർഷികോൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങാൻ തയ്യാറുള്ള ദേശീയ-അന്തർ ദേശീയ ബിസിനസ് പങ്കാളികളെയും (എ.ബി.പി)കോർത്തിണക്കി വിപുലമായ സുസ്ഥിര വിപണി ഒരുക്കുന്നതിനായാണ് 'പ്രൊഡക്ടീവ് അലയൻസ്' ലക്‌ഷ്യം വെയ്ക്കുന്നത്. കേരളത്തിലെ വിളകൾ രാജ്യാന്തര വിപണിയിലെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Attachments