സംസ്ഥാന വിള ഇൻഷുറൻസ് സേവനങ്ങൾ മാർച്ച് 15 മുതൽ എയിംസ് (AIMS) 2.0 പോർട്ടലിൽ
Last updated on
Mar 07th, 2026 at 06:01 PM .
തിരുവനന്തപുരം: സംസ്ഥാനത്തിലെ കാർഷിക സേവനങ്ങൾ കൂടുതൽ
സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുന്നതിൻ്റ ഭാഗമായി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ 2026 മാർച്ച് 15 മുതൽ എയിംസ് (AIMS) 2.0 പോർട്ടലിലേക്ക് മാറ്റുന്നതായി വകുപ്പ് അറിയിച്ചു. പുതിയ പോർട്ടൽ aimsnew.kerala.gov.in എന്ന വിലാസത്തിലാണ് ലഭ്യമാകുക. 2026 മാർച്ച് 15 മുതൽ സമർപ്പിക്കുന്ന എല്ലാ പുതിയ വിള ഇൻഷുറൻസ് അപേക്ഷകളും AIMS 2.0 പോർട്ടൽ വഴിയാണ് സ്വീകരിക്കുക.