കർഷകനെ വിളയിൽ നിന്ന് വിലയിലേക്ക് എത്തിക്കാനുള്ള ഒരു പാതയാണ് വൈഗ: കൃഷി മന്ത്രി പി പ്രസാദ്.2026ന് വർണ്ണാഭമായ തുടക്കം; മൂല്യവർധനയും സംരംഭകത്വവും കേന്ദ്രീകരിച്ച് ആറുദിവസത്തെ കാർഷിക മഹാമേള ആരംഭിച്ചു
Last updated on
Feb 18th, 2026 at 12:21 PM .
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ്,വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2026 ന് ഫെബ്രുവരി 11 തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ തുടക്കമായി. CIAL മോഡലിൽ കൃഷി വകുപ്പ് പണികഴിപ്പിക്കുന്ന കേരള അഗ്രോ ബിസ്സിനസ്സ് കമ്പനി ഉയരാൻ പോകുന്ന ആനയറയിലെ കൃഷി വകുപ്പിൻ്റെ തന്നെ വേദിയിലാണ് വൈഗ ഇത്തവണ സംഘടിപ്പിക്കുന്നത് എന്നത് വളരെ സന്തോഷം നൽകുന്ന വസ്തുതയാണെന്ന് വൈഗ 2026 ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.