VAIGA 2026: പ്രദർശന സ്റ്റാളുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചു
Last updated on
Feb 09th, 2026 at 09:46 AM .
തിരുവനന്തപുരം: ഫെബ്രുവരി 11 മുതൽ 16 വരെ തിരുവനന്തപുരം ആനയറയിലെ വേൾഡ് മാർക്കറ്റ് (AUWM) വേദിയിൽ നടക്കുന്ന VAIGA 2026 (Value Addition for Income Generation in Agriculture) അഗ്രി ട്രേഡ് ഫെയറിനോടനുബന്ധിച്ച് പ്രദർശന സ്റ്റാളുകളുടെ വാടക നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. കൃഷി വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പരിഷ്കരിച്ച നിരക്കുകൾ നിലവിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.