സാമൂഹികാടിസ്ഥാനത്തിൽ വിത്ത് ബാങ്കുകൾ - ദേശിയാടിസ്ഥാനത്തിലുള്ള അഭിപ്രായ സ്വരൂപണം
Last updated on
Jan 08th, 2026 at 07:17 PM .
സാമൂഹികാടിസ്ഥാനത്തിൽ വിത്തു ബാങ്കുകളുടെ പരിപാലനം - ആവശ്യകതകൾ എന്ന വിഷയത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിലെ പരിസ്ഥിതി ഇക്കോളജി വകുപ്പ് തയ്യാറാക്കിയ ഡ്രാഫ്റ്റിൻമേൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ദേശീയ തലത്തിലുള്ള സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ സംഘടിപ്പിക്കുന്നു.
ഇതു സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാൻ 2026 ജനുവരി 9ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ നടത്തുന്ന ഓൺലൈൻ (webex) മീറ്റിങ്ങിൽ നിങ്ങൾക്കും പങ്കുചേരാം. രജിസ്ട്രേഷൻ ലിങ്ക് https://lnkd.in/gVxAyhFZ . പങ്കെടുക്കുന്നവർ ഡ്രാഫ്റ്റ് ഡോക്യുമെന്റ് ശ്രദ്ധാപൂർവം പരിശോധിച്ച്, നിർദേശിച്ചിരിക്കുന്ന ഫോർമാറ്റിൽ അവരുടെ അഭിപ്രായങ്ങൾ സമർപ്പിക്കേണ്ടതാണ്. ഡോക്യുമെന്റ് ലഭിക്കാൻ https://lnkd.in/gxQR8fKa എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സാങ്കേതിക വിദഗ്ധർക്കും മലയാളത്തിൽ ആശയ വിനിമയം നടത്താം. മീറ്റിങ്ങിന്റെ മീഡിയം ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കും