സൂഷ്മജലസേചന പദ്ധതി സുഗമമായി കർഷകർക്ക് ലഭ്യമാക്കും: കൃഷി മന്ത്രി പി. പ്രസാദ്. ഏകീകൃത ഡിജിറ്റൽ പോർട്ടൽ നിലവിൽ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികൾ
Last updated on
Jan 08th, 2026 at 04:07 PM .
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ മൈക്രോ ഇറിഗേഷൻ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓൺലൈൻ സംവിധാനം ഒരുക്കിയെന്നും കർഷകർക്ക് ഇനി വളരെ സുഗമമായി പദ്ധതിയുടെ ഭാഗമാകാൻ കഴിയുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (PDMC) പദ്ധതിക്കായുള്ള പുതിയ വെബ് പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗവൺമെന്റ് സെക്രട്ടേറിയറ്റ്, അനക്സ്സ് - II, നവ കൈരളി ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.