മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ ഓൺലൈൻ അപേക്കും സംവിധാനം ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും
Last updated on
Jan 06th, 2026 at 06:31 PM .
തിരുവനന്തപുരം: കൃഷിയിൽ ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗവും വിള ഉൽപ്പാദനവർദ്ധനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ ഓൺലൈൻ അപേക്ഷാ സംവിധാനം ജനുവരി 7ന് ആരംഭിക്കും. കൃഷി വകുപ്പ് മന്ത്രി-പി. പ്രസാദ് 2026 ജനുവരി 7 (ചൊവ്വാഴ്ച) രാവിലെ 11.30ന് ഗവൺമെൻ്റ് സെക്രട്ടേറിയറ്റ്, അനക്സ്സ് II. നവ കൈരളി ഹാളിൽ മാനേജ്‌മന്റ്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്.) പോർട്ടലിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.