2025 റാബി-II സീസൺ: കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. അവസാന തിയതി ഡിസംബർ 31.
Last updated on
Dec 29th, 2025 at 01:06 PM .
തിരുവനന്തപുരം: കർഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) - റാബി-II 2025 സീസൺ അപേക്ഷാ പ്രക്രിയ ഔദ്യോഗികമായി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അർഹതപ്പെട്ട കർഷകർക്ക് അംഗീകൃത ഏജൻസികളിലൂടെയോ ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനവും നിലവിൽ സജ്ജമാക്കിയിട്ടുണ്ട്. കർഷകർക്ക് പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഡിസംബർ 31, 2025 ആണെന്നും ആയതിനാൽ പ്രസ്തുത സീസണിൽ കൃഷി ചെയ്യുന്ന കർഷകർ അവസാന നിമിഷം വരെ കാത്തിരിക്കാതെ ഉടൻ അപേക്ഷ സമർപ്പിക്കണമെന്നും അറിയിച്ചു. അപേക്ഷ സമർപ്പിച്ച ശേഷം കർഷകർക്ക് ലഭിക്കുന്ന പോളിസി കോപ്പി നിർബന്ധമായും പരിശോധിക്കേണ്ടതാണ്. അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തി സൂക്ഷിക്കേണ്ടതാണ്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള കൃഷിനാശം സംഭവിക്കുമ്പോൾ കർഷകർക്ക് സാമ്പത്തിക സുരക്ഷയൊരുക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ, കൂടുതൽ കർഷകർ പങ്കെടുക്കണമെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും കർഷകർക്ക് അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ സന്നർശിക്കുകയോ ചെയ്യാവുന്നതാണ്.