info@krishi.info1800-425-1661
Welcome Guest

Useful Links

സംസ്ഥാനത്തെ 7 ജില്ലകളിൽ കൂടി പോർട്ടബിൾ ABC - മന്ത്രി ജെ ചിഞ്ചുറാണി

Last updated on Oct 31st, 2025 at 02:53 PM .    

തിരുവനന്തപുരം കൂടാതെ സംസ്ഥാനത്തെ 7 ജില്ലകളിൽ കൂടി പോർട്ടബിൾ ARC സെൻ്ററുകൾ സ്ഥാപിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പ്രസ്താവിച്ചു. രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന ABC സെൻ്റർ നെടുമങ്ങാട് നഗരസഭയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരമെന്നതിന് ആദ്യ പടിയെന്നോണം സർക്കാരിൻ്റെ ഈ സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ 2 കോടി രൂപ വകയിരുത്തി ഇതേ മാതൃകയിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ 7 ജില്ലകളിൽ കൂടി സഞ്ചരിക്കുന്ന ABC സെൻ്ററുകൾ സ്ഥാപിക്കുന്നതാണ്.

Attachments