info@krishi.info1800-425-1661
Welcome Guest

Useful Links

2030 ഓടെ കേരളത്തിന്റെ കാർഷിക വിസ്തൃതിയുടെ 10 ശതമാനം ജൈവ കൃഷിയിലേക്ക് : കൃഷിമന്ത്രി പി പ്രസാദ്

Last updated on Sep 19th, 2025 at 05:15 PM .    

തിരുവനന്തപുരം: ഭാവി ആരോഗ്യ കേരളത്തിലേക്കുള്ള വിത്തിടീലാണ് ജൈവകൃഷിയെന്നും 2030 ഓടെ കേരളത്തിന്റെ കാർഷിക വിസ്തൃതിയുടെ 10 ശതമാനം ജൈവ കൃഷിയിലേക്ക് മാറ്റാൻ ആണ് കൃഷി വകുപ്പ് ലക്‌ഷ്യം വെക്കുന്നത് എന്നും ജൈവകൃഷിയും കർഷകരുടെ വരുമാനവും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന കാർഷിക വില നിർണയ ബോർഡ് സംഘടിപ്പിച്ച ദേശീയ പഠനശാല ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി പ്രസാദ് പറഞ്ഞു . ജൈവകൃഷിയും പ്രകൃതി കൃഷിയും പൂർണമായും ശാസ്ത്രീയമാണ് മന്ത്രി അഭിപ്രായപ്പെട്ടു.2010 ൽ കേരളത്തിൽ ജൈവ കാർഷിക നയം രൂപീകരിക്കുകയുണ്ടായി തുടർന്ന് 2023 ൽ ജൈവ കാർഷിക മികച്ച മിഷനും അതോടൊപ്പം സബ് മിഷൻ ഓഫ് നാച്ചുറൽ ഫാർമിങ്ങും രൂപീകരിച്ചു. കേരളത്തിൽ നിലവിൽ 84,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി അവലംബിച്ചു വരുന്നതായാണ് കണക്കാക്കുന്നത്. 2030 ആകുമ്പോൾ കേരളത്തിൽ കൃഷി ചെയ്യുന്ന ആകെ വിസ്‌തൃതിയുടെ പത്ത് ശതമാനമെങ്കിലും ജൈവ രീതികൾ അവലംബിച്ച് കൃഷി ചെയ്യണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Attachments