ഓണവിപണിയിൽ താരമായി കൃഷി വകുപ്പിൻ്റെ കർഷക ചന്തകൾ.കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചത് 2510 മെട്രിക് ടൺ പച്ചക്കറികൾ
Last updated on
Sep 11th, 2025 at 12:35 PM .
തിരുവനന്തപുരം: പഴം പച്ചക്കറി വിപണിയയിൽ ഇത്തവണയും താരമായി കൃഷി വകുപ്പിൻ്റെ കർഷകചന്തകൾ. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 1 മുതൽ 4 വരെ സംസ്ഥാനത്തുടനീളം 2000 വിപണന കേന്ദ്രങ്ങൾ വഴിയാണ് ആകെ 3446 മെട്രിക് ടൺ പച്ചക്കറികൾ സംഭരിച്ചത്. ഇതിൽ 2510 മെട്രിക് ടൺ സംഭരിച്ചത് നേരിട്ട് കർഷകരിൽ നിന്നാണ്. സംഭരണ തുകയായ 10.05 കോടി രൂപയിൽ ഭൂരിഭാഗവും കർഷകർക്ക് ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.