ജൈവ കർഷകർക്കുള്ള അക്ഷയശ്രീ അവാർഡ് - 2025 ലേക്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ സാരഥിയും, ഇൻഫോസിസിൻറെ സ്ഥാപകർമാരിൽ ഒരാളുമായ ശ്രീ ഷിബുലാലും കുടുംബവുമാണ് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതൽ അക്ഷയശ്രീ അവാർഡ് നൽകിവരുന്നത്. 17-ാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.