ഓണക്കാലം ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെയ്പ്പ്: കൃഷിമന്ത്രി പി.പ്രസാദ്.
Last updated on
Sep 03rd, 2025 at 11:10 AM .
കരുമാല്ലൂർ : ഓണക്കാലം വിഷരഹിത ഭക്ഷണകാലമാണെന്നും ആരോഗ്യകേരളത്തിലേക്കുള്ള പുത്തൻ ചുവടുവെയ്പ്പാണെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണസമൃദ്ധി 2025 കർഷകചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം 2000 കർഷകചന്തകളാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്നത്.