കൃഷി വകുപ്പ് കേരളത്തിൽ ഉടനീളം 2000 കർഷക ചന്തകൾ ഇക്കൊല്ലം സംഘടിപ്പിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. സംസ്ഥാനത്തുടനീളം സെപ്റ്റംബർ ഒന്നു മുതൽ നാലു വരെ സംഘടിപ്പിക്കുന്ന കർഷകചന്തയിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത്തായ പദ്ധതിയിലൂടെ കൂടുതൽ ആളുകളെ കാർഷികമേഖലയിലേക്ക് ആകർഷിച്ചതിലൂടെയും സംസ്ഥാനത്ത് രൂപീകൃതമായ 25000 ലധികം വരുന്ന കൃഷികൂട്ടങ്ങളിലൂടെയും ഓണക്കാലത്ത് ആവശ്യമായ, പച്ചക്കറിയുടെ ഗണ്യമായ അളവിൽ പച്ചക്കറി കേരളത്തിൽ തന്നെ ഉത്പാദിക്കാനായിട്ടുണ്ട്. ഇത്തരത്തിൽ ഉത്പാദിപ്പിച്ച സുരക്ഷിത പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ 10% അധികം വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച്, വിപണിവിലയിൽ നിന്നും 30% കുറച്ച് 1 ഉപഭോക്താക്കൾക്ക് ലഭ്യമാക്കി വിപണി വില നിയന്ത്രിക്കുന്നതിനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.