info@krishi.info1800-425-1661
Welcome Guest

Useful Links

സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഇന്ന് (ഓഗസ്റ്റ് 17 ന്)

Last updated on Aug 17th, 2025 at 10:10 AM .    

തൃശ്ശൂർ: ചിങ്ങം ഒന്ന് കർഷക ദിനം വിപുലമായ പരിപാടികളോടെ സംസ്ഥാന കൃഷി വകുപ്പ് ആഘോഷിക്കുകയാണ്. കർഷക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഞായറാഴ്ച (17.08.2025) രാവിലെ 8.30-ന് തൃശ്ശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് കേര പദ്ധതി എന്ന വിഷയത്തിൽ സെമിനാർ നടക്കും. 11 മണിക്ക് തേക്കിൻകാട് മൈതാനിയിൽ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി പി രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു, മേയർ എം കെ വർഗീസ്, ജില്ലയിലെ എം.എൽ.എ മാർ, എം.പി മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, കർഷകർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Attachments