തിരുവനന്തപുരം: 2025 ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച്, സംസ്ഥാന തലത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള കർഷക അവാർഡ് പ്രഖ്യാപനം കൃഷി മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടൽ സോനാറ്റ ഹാളിൽ ഇന്ന് (13.08.2025) രാവിലെ 12 മണിക്ക് വിളിച്ചു ചേർക്കുന്ന പത്രസമ്മേളനത്തിൽ കൃഷി മന്ത്രി അവാർഡ് ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതുതായി ഏർപ്പെടുത്തിയ 6 അവാർഡുകൾ ഉൾപ്പെടെ ആകെ 46 വിഭാഗങ്ങളിലാണ് ഇത്തവണ അംഗീകാരം നൽകുന്നത്.