മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിൻ്റെ ഭാഗമായി, സംസ്ഥാനത്ത് 2000കർഷക ചന്തകൾ 2025 സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കഴിഞ്ഞ വർഷം 1956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കിയിരുന്നു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്.