തിരുവനന്തപുരം: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024 വർഷത്തിൽ കാർഷിക മേഖലയിലെ വിവിധ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ചവർക്ക് അവാർഡുകളും സമ്മാനങ്ങളും നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ആയതു പ്രകാരം, മാധ്യമരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന കർഷക ഭാരതി അവാർഡിലേക്ക് നോമിനേഷനുകൾ ക്ഷണിച്ചു.