info@krishi.info1800-425-1661
Welcome Guest

Useful Links

കേരളത്തിൽ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാൻ ധാരണയായി: കൃഷി മന്ത്രി പി. പ്രസാദ്

Last updated on Mar 26th, 2025 at 03:08 PM .    

കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉത്പാദക കമ്പനിയിൽ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാൻ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. കാർഷികോല്പാദക കമ്പനിയുടെ നേതൃത്വത്തിൽ 330 ഹെക്ടർ സ്ഥലത്താണ് പൂർണ്ണമായും ജൈവ രീതിയിൽ കാപ്പി, കുരുമുളക്, മഞ്ഞൾ, കൊക്കോ തുടങ്ങിയ കൃഷികൾ ചെയ്തുവരുന്നത്. അന്തർദേശിയ സസ്‌റ്റൈനബിൾ സർട്ടിഫിക്കേഷൻ ഏജൻസിയായ റൈൻ ഫോറസ്റ്റ് അലയൻസിന്റെ ജൈവ സർട്ടിഫിക്കേഷനും കൃഷി വകുപ്പ് നടപ്പിലാക്കുന്ന PGS ഓർഗാനിക് സർട്ടിഫിക്കേഷനും നേടിയിട്ടുള്ള ഇവിടത്തെ കാർഷിക ഉൽപ്പനങ്ങ്ൾക്ക് ഗുണമേന്മയും ഏറെയാണ്. വിദേശ ലാബിലെ സാമ്പിൾ പരിശോധനയിൽ എക്‌സലന്റ് സ്റ്റാറ്റസോടെയാണ് അതിരപ്പള്ളിയിലെ ലിബറിക്ക കാപ്പി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. കാപ്പിയുടെ ഇനങ്ങളായ റോബസ്റ്റ, ലിബറിക്ക എന്നീ ഇനങ്ങളാണ് പ്രാരംഭഘട്ടത്തിൽ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി നടപടികളുടെ പ്രാരംഭ നടപടിയായി യൂറോപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന JS

Attachments