info@krishi.info1800-425-1661
Welcome Guest

Useful Links

P M Kisan Press Release

Last updated on May 20th, 2023 at 09:18 AM .    

പത്രക്കുറിപ്പ് പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി 2023 മെയ് 31 ന് മുൻപായി പദ്ധതി ഗുണഭോക്താക്കൾ താഴെ പറയുന്നവ പൂർത്തീകരിക്കേണ്ടതാണ്: 1.പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്. 2023 മെയ് 25,26,27 ദിവസങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ആയതിന് കർഷകൻ ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തേണ്ടതാണ്. 2. e-KYC പൂർത്തീകരിക്കൽ പി എം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് eKYC നിർബന്ധമാക്കിയിട്ടുണ്ട്. ആയതിനാൽ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസമില്ലാതെ ലഭിക്കുന്നതിനായി ആധാർ കാർഡും മൊബൈൽ ഫോണുമായി നേരിട്ട് പി എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ eKYC ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് അപ്ലിക്കേഷൻ വഴിയോ ചെയ്യേണ്ടതാണ്. 2023 മെയ് 22 മുതൽ മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 3. ഭൂമി സംബന്ധിച്ച് വിവരങ്ങൾ സമർപ്പിക്കൽ റവന്യൂ വകുപ്പിൻറെ ReLIS പോർട്ടലിൽ ഉള്ള പിഎംകിസാൻ ഗുണഭോക്താക്കൾ, അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. പി എം കിസാൻ ആനുകൂല്യം തുടർന്ന് ലഭ്യമാകുന്നതിനായി എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും, കൃഷി വകുപ്പിൻറെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ, അക്ഷയ / പൊതുസേവന കേന്ദ്രങ്ങൾ വഴിയോ അടിയന്തരമായി ചേർക്കേണ്ടതാണ്.ReLIS പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലീസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നല്കാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകൽ കഴിയാത്തവർ എന്നിവർ അപേക്ഷ, 2018 - 2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പി എം കിസാൻ പോർട്ടലിൽ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കുകയോ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപെടുകയോ ചെയ്യാവുന്നതാണ്. ടോൾഫ്രീ : 1800-425-1661 0471-2304022 0471-2964022

Attachments