info@krishi.info1800-425-1661
Welcome Guest
Back

എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : അമൃത കോക്കനട്ട് പ്രൊഡക്ട്, തൃശൂർ

Posted ByTechnical Officer 8

അമൃത കോക്കനട്ട് പ്രൊഡക്ട്

മടവന, കൊടുംങ്ങല്ലുര്‍, തൃശൂര്‍

സംരംഭകന്‍ : ശ്രീ. പി.കെ. അബ്ദുല്‍ റഹ്മാന്‍

വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, തൂള്‍തേങ്ങ എന്നിവയാണ് ഈ യൂണിറ്റിന്റെ പ്രധാന ഉല്പന്നങ്ങള്‍. തീരപ്രദേശത്തെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാളികേരം ചെറിയ ഹാമ്മര്‍ വെച്ച് ചിരട്ട പൊട്ടിച്ച് കളഞ്ഞ് പീല്‍ ചെയ്തതിനുശേഷം വൃത്തിയായി കഴുകി disintegrator-ല്‍ പൊടിച്ച് ഡ്രയറില്‍ ഉണക്കിയെടുത്ത്, അരിച്ച് എടുക്കുന്നതിനെയാണ് തൂള്‍ തേങ്ങ അഥവ ഡെസിക്കേറ്റഡ് കോക്കനട്ട് എന്നു പറയുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ നിറവും ഗുണങ്ങളും മണവും നിലനിര്‍ത്തി ഉത്പാദിപ്പിക്കുന്ന പൌഡര്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും, ബിസ്ക്കറ്റ്, മിഠായി നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. ഇതിന്റെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളായ ചിരട്ട ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. ചീകിയെടുത്ത കറമ്പല്‍ സോപ്പ് ഓയിലിന് ഉപയോഗിക്കുന്നു. തൂള്‍ തേങ്ങയാക്കുന്നതിന് മുമ്പ് തേങ്ങാപ്പീരയില്‍ നിന്നും പാല്‍ പിഴിഞ്ഞ്, ആ പാലില്‍ നിന്നും centrifuge ഉപയോഗിച്ച് Cold പ്രോസസ്സിംഗ് രീതിയില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയിലും ഉത്പാദിപ്പിക്കുന്നു.

62.3 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിട്ടുള്ള ഈ യൂണിറ്റിന് എസ്.എഫ്..സി 10 ലക്ഷം രൂപ സബ്സിഡിയായി നല്‍കുകയുണ്ടായി.

Friday,April 19, 2019 0 comments

Please login to comment !!

Attachments