info@krishi.info1800-425-1661
Welcome Guest
Back

യുവകര്‍ഷക അവാര്‍ഡ് (വനിത)

Posted ByAdministrator

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ശ്രീമതി.ലക്ഷ്മി രാജന്‍, പിലാമൂല ഹൌസ്, വഞ്ഞോട്.പി.ഒ, തൊണ്ടര്‍നാട്, വയനാട്, ശ്രീമതി.മഞ്ചു മാത്യു, ഉളളാട് ഹൌസ്, വലിയതോവാള.പി.ഒ, ഇടുക്കി എന്നിവരെയാണ് യുവകര്‍ഷക അവാര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ശ്രീമതി.ലക്ഷ്മിരാജന്‍ കുടുംബശ്രീ ഗ്രൂപ്പുമായി സഹകരിച്ച് പശു, കോഴി, വാഴ, കൂണ്‍ കൃഷി എന്നിവ ചെയ്തുവരുന്നു. കാര്‍ഷികോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തെങ്ങില്‍ കയറുന്നതിനുമുളള പരിശീലനം ലഭിച്ചിട്ടുണ്ട്. വാഴതടയില്‍ ചകിരി ചോര്‍ നിറച്ച് സവാള വളര്‍ത്തുന്നതിനുളള നൂതന രീതി അവലംബിക്കുന്നു.

ശ്രീമതി.മഞ്ചു മാത്യു, 5.5 ഏക്കര്‍ സ്ഥലത്ത് കുരുമുളക്, പച്ചക്കറി, വാഴ, കപ്പ, ചേന, ചേമ്പ് മുതലായവ ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിനോടൊപ്പം വിവിധയിനം തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നുമുണ്ട്. ജൈവവള കൂട്ടുകളായ പഞ്ചഗവ്യം, ദശഗവ്യം, ജീവാമൃതം മുതലായവ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നുണ്ട്.
സമ്മാനതുകയായ ഒരു ലക്ഷം രൂപ രണ്ടുപേര്‍ക്കുമായും കൂടാതെ ഓരൊരുത്തര്‍ക്കും സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!