About KVS : കാര്‍ഷിക വിവര സങ്കേതം ഒരു വിരല്‍ത്തുമ്പില്‍
ടെലിഫോണിലൂടെയും/ നവമാധ്യമങ്ങളിലൂടെയും ഉന്നയിക്കപ്പെടുന്ന കൃഷി അനുബന്ധമേഖലയുമായി
ബന്ധപ്പെട്ട ഏത് ചോദ്യങ്ങള്‍ക്കും ആധികാരികമായ മറുപടി ലഭ്യമാക്കുക എന്നതാണ് ഈ പ്രോജക്ടിലൂടെ
വിഭാവനം ചെയ്യുന്നത്.
കാര്‍ഷിക വിവര സങ്കേതം പ്രോജക്ടില്‍ കോള്‍സെന്റര്‍, വെബ് പോര്‍ട്ടല്‍, മൊബൈല്‍
ആപ്പ്ളിക്കേഷന് എന്നീ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ എടുത്ത് പറയേണ്ട പ്രത്യേകത
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ്, Instagram എന്നിവ സംയോജിപ്പിച്ചുള്ള വിജ്ഞാന വ്യാപന
ശൃംഖലയാണ്.
• രോഗ-കീടബാധ സംബന്ധിച്ച ചിത്രങ്ങള്‍ മൊബൈല്‍ ആപ്പ്ളിക്കേഷന്, വാട്ട്സ്ആപ്പ് എന്നിവയിലൂടെയും അയയ്ക്കാം
• വാട്ട്സ്ആപ്പ് chat ഉപയോഗിച്ച് കൃഷിയിടങ്ങളിലെ പ്രശ്നങ്ങള്‍ക്ക് തല്‍സമയ പരിഹാരം കാണാം